Tuesday, October 29, 2019

തീരദേശ നിയമം ഉ യ ർ ത്തുന്ന വെല്ലുവിളികൾ

തീരദേശ നിയമം ഉ യ ർ ത്തുന്ന വെല്ലുവിളികൾ
ഇത് ഒരു സാധാരണക്കാരിൽ സാധാരണക്കാരനായ ഒരാളുടെ ചിന്തയിൽ ഉയർന്നു വരുന്ന റിഫ്ളക്ഷൻ ആയികണ്ടാൽ മതി. വളരെക്കാലമായി അജ്ഞാത വാസത്തിലായിരുന്ന ഈ ഫീൽഡിലേക്ക് തിരിച്ചുവരാൻ കാരണം മരട് സംഭവികാസങ്ങളാണ്.ഈ അടുത്ത കാലത്ത് വരെ തീരദേശ നിയമം എന്നാൽ കടൽ തീരത്തെ മാത്രം ബാധിക്കുന്ന നിയമം എന്നായിരുന്നു മനസ്സിലാക്കിയിരുന്നത്. എന്നൽ ഇതുമായി ബന്ധപ്പെട്ട് ചില വേദികളിൽ പങ്കെടുക്കാൻ ഇടയായപ്പോഴാണ് അതിന്റെ വ്യാപ്തിയും സംഹാരശേഷിയും മനസ്സിലാക്കാൻ ഇടയായത്. തീരദേശം എന്നത് ജലാശയങ്ങളിൽ അലിഞ്ഞു ചേർന്നിട്ടുള്ള ഉപ്പിന്റെ അളവിന്റെ അടിസ്ഥാനത്തിലാണ്കണക്കാക്കുന്നത്. അതായത് കരയോടടുത്ത പ്രദേശത്തെ ജലാശയത്തിൽ വേനൽ കാലത്ത് ആയിരത്തിൽ അഞ്ച് അംശം      ( 5 PPT അതായത് അര ശതമാനം) ഉപ്പ് ഉണ്ടെങ്കിൽ ആ പ്രദേശത്തിന്ന് തീരദേശ നിയമം ബാധകമാണ്.
കേ രംതിങ്ങും കേരള നാട്ടിൽ തെങ്ങിന്റെ വളർച്ചക്ക് ഉപ്പ് ഒരു അത്യന്താപേക്ഷിതമായ ഘടകമാണ്. ഉപ്പ് വളമായും തെങ്ങിന്റെ കൂമ്പ് ചീയ ലിനും കൊമ്പൻ ചെല്ലിയുടെ ആക്രമണത്തിൽ തിന്ന് രക്ഷനേടാനുമെല്ലാം ഉപ്പ് ഉപയോഗിക്കാറുണ്ട്. അങ്ങിനെ വരുമ്പോൾ ഉൾനാടൻ പ്രദേശത്തെ ജലാശയങ്ങളിൽ പോലും അര ശതമാനത്തിൽ കൂടുതൽ വെള്ളത്തിൽ ഉപ്പിന്റെ അംശം ഉണ്ടായിരിക്കും. അങ്ങിനെ നോക്കുമ്പോൾ ഇടനാടും ചില ഭാഗങ്ങളിലെ മലനാടും എല്ലാം തീരദേശം എന്ന നിർവചനത്തിൽ വരും.
ഇത് മാത്രമല്ല കേരളത്തിൽ 44 നദികളും 34 കായലുകളും തോടുകളും ജലനിർഗമന ചാലുകളും  തടാകങ്ങളും ഉൾപ്പെടുന്ന ഇന്ത്യ രാജ്യത്തിന്റെ 1.3 ശതമാനം മാത്രം ഭൂപ്രദേശമുള്ള കേരളത്തിന്റെ സിംഹഭാഗവും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള മലമ്പ്രദേശമാണ്. അങ്ങിനെയുള്ള കേരളത്തിനു് ഒരു തീരദേശ സംരക്ഷണ നിയമം ഉണ്ടാക്കുമ്പോൾ ഏറ്റവും പരിഗണന അർഹിക്കുന്നത് ജപ്പാൻ, ഇംഗ്ലണ്ട് ,സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിഏത് തരത്തിലുള്ള നിയമങ്ങളിലൂടെയാണ് തീരദേശം സംരക്ഷിക്കുന്നത് എന്ന് പഠിച്ച ശേഷം കേരളത്തിലെ ജനങ്ങളുടെ നന്മക്കാവശ്യമായ രീതിയിൽ നടപ്പാക്കാൻ പറ്റുന്ന നിയമങ്ങൾ ആവിഷ്കരിക്കുകയാണ് വേണ്ടത്.  (തുടരും)